യുഎസിനെ വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമായി കണ്ടു തുടങ്ങി, താരിഫ് പ്രശ്‌നം മൂലം ഇന്ത്യ ചൈനയോട് അടുത്തു ; വിമര്‍ശനവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

യുഎസിനെ വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമായി കണ്ടു തുടങ്ങി, താരിഫ് പ്രശ്‌നം മൂലം ഇന്ത്യ ചൈനയോട് അടുത്തു ; വിമര്‍ശനവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഇന്ത്യയ്ക്ക് മേല്‍ ഇരട്ട തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വര്‍ഷങ്ങളായി നടത്തിയ പ്രയത്‌നത്തെ പിറകോട്ടടിപ്പിക്കുന്നതാണ് ട്രംപിന്റെ വ്യാപാര ആക്രമണമെന്ന് സുള്ളിവന്‍ പറഞ്ഞു. ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചൈനയുടെ വളര്‍ന്നുവരുന്ന സ്വാധീനത്തെ നേരിടാനായി ഇന്ത്യയുടെ നിര്‍ണായക പങ്കാളിത്തമാണ് യുഎസ് വളര്‍ത്തിവന്നത്. എന്നാല്‍ ട്രംപിന്റെ നയംമൂലം ഇന്ത്യ ചൈനയോടൊപ്പം ചേര്‍ന്ന് യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ്.

യുഎസിനെ മറ്റു രാഷ്ട്രങ്ങള്‍ വിശ്വസിക്കാത്ത അവസ്ഥയായി. മറ്റ് രാജ്യത്തെ നേതാക്കള്‍ യുഎസിനെ കുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത്. ആഗോള തലത്തില്‍ അമേരിക്ക എന്ന ബ്രാന്‍ഡിന് പുല്ലുവിലയാണെന്നും സുള്ളിവന്‍ വിമര്‍ശിച്ചു.

Other News in this category



4malayalees Recommends