ഭര്‍ത്താവിനെ കാണാതായിട്ട് ഏഴു വര്‍ഷത്തോളം ; മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് ; പിടിവീണു

ഭര്‍ത്താവിനെ കാണാതായിട്ട് ഏഴു വര്‍ഷത്തോളം ; മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് ; പിടിവീണു
ഉത്തര്‍പ്രദേശില്‍ ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീല്‍സിലൂടെ. യുപിയിലെ ഹാര്‍ഡോയിയിലാണ് സംഭവം നടന്നത്. 2018 മുതല്‍ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു.

2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തില്‍ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പരാതി നല്‍കി. സ്ത്രീധനക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രില്‍ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭര്‍ത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു. ഒടുവില്‍, ഏഴ് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം റീലാണ് ഷീലു കണ്ടത്. അയാളെ തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അവര്‍ കോട്വാലി സാന്‍ഡില പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് അന്വേഷണത്തില്‍ ജിതേന്ദ്ര ലുധിയാനയിലേക്ക് താമസം മാറിയതായും അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും കണ്ടെത്തി. എന്നാല്‍ വീഡിയോയാണ് ഇയാളെ കുടുക്കിയത്.

ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

Other News in this category



4malayalees Recommends