യുഎസ് താരിഫ് ഭീഷണിയ്ക്കിടെ റഷ്യ ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു ; ബാരലിന് 3-4 ഡോളര്‍ കുറയും

യുഎസ് താരിഫ് ഭീഷണിയ്ക്കിടെ റഷ്യ ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു ; ബാരലിന് 3-4 ഡോളര്‍ കുറയും
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലു ഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതോടെയാണ് ഈ വിലക്കിഴിവ്.

സെപ്തംബര്‍ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡില്‍പ്പെട്ട ക്രൂഡ് ഓയിലിന് ഇതിനകം തന്നെ വിലക്കിഴിവ് നശ്ചയിച്ചുകഴിഞ്ഞു.

ജൂലൈമാസത്തില്‍ ബാരലൊന്നിന് നല്‍കിയിരുന്ന ഒരു ഡോളര്‍ വിലക്കിഴിവ് കഴിഞ്ഞാഴ്ചയോടെ 2.50 ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്.ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.


Other News in this category



4malayalees Recommends