പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കിം ജോങ് ഉന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകര്‍ ; ഡിഎന്‍എ ലഭ്യമല്ലാതാക്കാനെന്ന് റിപ്പോര്‍ട്ട്

പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കിം ജോങ് ഉന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകര്‍ ; ഡിഎന്‍എ ലഭ്യമല്ലാതാക്കാനെന്ന് റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകര്‍. ടെലിഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കിമ്മിന്റെ ഡിഎന്‍എ ലഭ്യമല്ലാതാക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് പറയുന്നു. കസേരയുടെ പിന്‍ഭാഗവും ആംറെസ്റ്റുകള്‍ തുടച്ചു. സൈഡ് ടേബിള്‍ പോലും വൃത്തിയാക്കി. അദ്ദേഹത്തിന്റെ കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി. ചര്‍ച്ചകള്‍ക്ക് ശേഷം, കിമ്മിന്റെ ജീവനക്കാര്‍ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം ഇല്ലാതാക്കിയെന്ന് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ യുനാഷെവ് തന്റെ ചാനലായ യുനാഷെവ് ലൈവില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ നേതാവ് സ്പര്‍ശിച്ച ഫര്‍ണിച്ചറുകളുടെ ഭാഗങ്ങളടക്കം തുടച്ച് വൃത്തിയാക്കി. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരായിരുന്നുവെന്നും യുനാഷെവ് കൂട്ടിച്ചേര്‍ത്തു.

കിമ്മിന്റെ ഫോറന്‍സിക് തലത്തിലുള്ള മുന്‍കരുതലുകള്‍ക്ക് കാരണം വ്യക്തമല്ല. എന്നാല്‍ റഷ്യയുടെ സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള ഭയമോ ചൈനയുടെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കയോ ആകാം ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഡിഎന്‍എ കണ്ടെടുക്കുന്നത് തടയാന്‍ പുടിന്‍ തന്നെ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. വിദേശയാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മൂത്രവും മലവും സീല്‍ ചെയ്ത ബാഗുകളില്‍ ശേഖരിക്കാന്‍ അംഗരക്ഷകരെ നിയോഗിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Other News in this category



4malayalees Recommends