പ്രായം കുറച്ച് കാണിക്കാനായി ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചു, പ്രണയത്തിലായി,സത്യം തിരിച്ചറിഞ്ഞതോടെ 56 കാരിയെ കൊലപ്പെടുത്തി 26 കാരന്‍

പ്രായം കുറച്ച് കാണിക്കാനായി ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചു, പ്രണയത്തിലായി,സത്യം തിരിച്ചറിഞ്ഞതോടെ 56 കാരിയെ കൊലപ്പെടുത്തി 26 കാരന്‍
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ 56 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26 കാരന്‍ പൊലീസ് പിടിയില്‍. ആഗസ്റ്റ് 11നാണ് റാണി എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോള്‍ റെക്കോഡുകളും സമൂഹമാധ്യമത്തിലെ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. അരുണ്‍ രജ്പുത് എന്ന യുവാവും 56 കാരിയായ റാണിയും ഒന്നര വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. എന്നാല്‍ നാല് കുട്ടികളുള്ള യുവതി പ്രായം കുറച്ച് കാണിക്കാനായി ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചിരുന്നത്. ഇത് മനസിലാകാതിരുന്ന അരുണ്‍ യുവതി ചെറുപ്പക്കാരിയാണെന്ന് കരുതി. ഇന്‍സ്റ്റഗ്രാം ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിവെച്ചു. ഫറുക്കാബാദിലെ പല ഹോട്ടലുകളില്‍വെച്ച് ഇരുവരും പരസ്പരം കാണ്ടുമുട്ടാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഏകദേശം 1.5 ലക്ഷം രൂപയോളം അരുണ്‍ രജ്പുതിന് യുവതി നല്‍കിയിരുന്നു.

ബന്ധം തുടരുന്നതിനിടെ യുവാവിനെ ഇവര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയും പണം തിരികെ ചോദിക്കുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും വഴിവെച്ചത്. ആഗസ്റ്റ് 10 ന് റാണിയെ അരുണ്‍ മെയിന്‍പുരിയിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചും യുവതി വിവാഹത്തിന് നിര്‍ബന്ധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ റാണിയെ അരുണ്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് മേധാവി പറഞ്ഞു.



Other News in this category



4malayalees Recommends