നിനക്ക് കുട്ടിയുണ്ടാകാറാകുമ്പോള്‍ ഞാന്‍ ഒരെണ്ണം ഉണ്ടാക്കിത്തരാം'; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ

നിനക്ക് കുട്ടിയുണ്ടാകാറാകുമ്പോള്‍ ഞാന്‍ ഒരെണ്ണം ഉണ്ടാക്കിത്തരാം'; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ
ആശുപത്രി ഇല്ലാത്തതിനാല്‍ പ്രദേശത്തെ ഗര്‍ഭിണികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ.കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും ഉത്തര കന്നഡയിലെ ഹാലിയാലില്‍ നിന്നുള്ള എംഎല്‍എയും മുന്‍ മന്ത്രിയുമായ ആര്‍വി ദേശ്പാണ്ഡെയാണ് മോശം പരാമര്‍ശം നടത്തിയത്.

ഉത്തര കന്നഡയിലെ ജോയ്ഡ താലൂക്കിലെ ആശുപത്രി സൗകര്യങ്ങളുടെ അഭാവത്തില്‍ ഗര്‍ഭിണികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന പറഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് 'നിനക്കൊരു കുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം' എന്നായിരുന്നു മറുപടി.അമ്പരന്നുപോയ മാധ്യമപ്രവര്‍ത്തക വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ എംഎല്‍എ തന്റെ പരാമര്‍ശം ആവര്‍ത്തിക്കുകയാണുണ്ടായത്.

വനിതാ മാധ്യമ പ്രവര്‍ത്തകയോടുള്ള ദേശ്പാണ്ഡെയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു.മുതിര്‍ന്ന എംഎല്‍എയായ ദേശ്പാണ്ഡെയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അപമാനകരവുമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു.

ജില്ലയ്ക്ക് ഒരു സൂപ്പര്‍-സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് ചൂണ്ടിക്കാട്ടിയ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയോട് 'നിനക്ക് പ്രസവിക്കാനാകുമ്പോള്‍ ഉണ്ടാക്കിത്തരാമെന്നാണോ പറയേണ്ടത്? ഇതാണോ നിങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനം?' എന്ന് ജെഡിഎസ് വിമര്‍ശിച്ചു. ഒരു മുതിര്‍ന്ന നിയമസഭാംഗം എന്ന നിലയില്‍ ദേശ്പാണ്ഡെയുടെ ധിക്കാരപരമായ വാക്കുകള്‍ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും വനിതാ മാധ്യമപ്രവര്‍ത്തകയോട് ഉടന്‍ ക്ഷമ ചോദിക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends