രോഗിയുമായി ലൈംഗിക ബന്ധം; കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് വിലക്ക്

രോഗിയുമായി ലൈംഗിക ബന്ധം; കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് വിലക്ക്
പുരുഷനായ രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും മറ്റ് രോഗികളുമായി പ്രഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനും കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് വിലക്ക്. കാനഡയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ വംശജയായ ഡോ.സുമന്‍ ഖുല്‍ബെയ്ക്കാണ് മെഡിക്കല്‍ ലൈസന്‍സ് നഷ്ടപ്പെട്ടത്. ഡോ.സുമന്‍ ഖുല്‍ബെ പ്രൊഫഷണല്‍ അതിരുകള്‍ ലംഘിച്ചുവെന്നും രോഗികളെ രോഗികളായി മാത്രം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഒന്റാറിയോ (സിപിഎസ്ഒ) വ്യക്തമാക്കി. പ്രൊഫഷണല്‍ ഡോക്ടര്‍-രോഗി ബന്ധം നിലനിര്‍ത്തുന്നതിനുപകരം ഡോ. ഖുല്‍ബെ തന്റെ രോഗികളില്‍ ചിലരെ സുഹൃത്തുക്കളായും ബിസിനസ്സ് പങ്കാളികളായും പോലും കണ്ടതായി കേസ് പരിശോധിച്ച അച്ചടക്ക സമിതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയാണെങ്കിലും ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ കര്‍ശനമായ സീറോ ടോളറന്‍സ് നയമാണ് സിപിഎസ്ഒ പിന്‍തുടരുന്നത്.

ഡോ. ഖുല്‍ബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി അടുത്ത വൈകാരിക ബന്ധവും, അവരില്‍ രണ്ടുപേരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയിരുന്നു എന്ന് ട്രൈബ്യൂണല്‍കണ്ടെത്തി.ഡോ. ഖുല്‍ബെയുടെ ക്‌ളിനിക്കില്‍ മദ്യം നല്‍കി പാര്‍ട്ടികള്‍ നടത്തിയതായും ലോക്കല്‍ അനസ്‌തെറ്റിക് ആയ പ്രോകെയ്ന്‍ നല്‍കുകിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിറ്റാമിന്‍ തെറാപ്പിക്കുള്ള തന്റെ ചികിത്സ ലൈംഗിക സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ തെറാപ്പി സെഷനുകളായി പരിണമിച്ചുവെന്ന് 2015-ല്‍ ഖുല്‍ബെയുടെ ക്‌ളിനിക്കില്‍ ചികിത്സയ്ക്കായെത്തിയ ജിം പരീശീലകന്‍ ആരോപിച്ചു. പ്രോകെയ്നിന്റെ സ്വാധീനത്തിലായിരിക്കുമ്പോള്‍ ഡോ. ഖുല്‍ബെ ഓറല്‍ സെക്സ്, ചുംബനം, മാനുവല്‍ സ്റ്റിമുലേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ലൈംഗിക പ്രവൃത്തികള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു.

പരിശീലകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഡോ. ഖുല്‍ബെ സമ്മതിച്ചു. അതേസമയം അത് പരസ്പര സമ്മതത്തോടെയുള്ളതും വ്യക്തിപരമായ ബന്ധത്തിന്റെ ഭാഗവുമാണെന്ന് അവര്‍ വാദിച്ചു.

2001ലാണ് ഫാമിലി മെഡിസിനില്‍ ഡോ.സുമന്‍ ഖുല്‍ബെ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷംഒന്റാറിയോയിലെ കനാറ്റയില്‍ ഒരു വീട് വാങ്ങുകയും പിന്നീട് അത് സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കാക്കി മാറ്റുകയും ചെയ്തു.ശാരീരിക പ്രകടനം മെച്ചപ്പെടുത്തുന്നതിനായി റീജനറേറ്റീവ് മെഡിസിന്‍, പെപ്‌റ്റൈഡ് തെറാപ്പി, ആന്റി-ഏജിംഗ് ചികിത്സകള്‍, ബയോഹാക്കിംഗ് എന്നിവയിലാണ് ഡോ.സുമന്‍ ഖുല്‍ബെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends