ഷട്ട് ഡൗണില്‍ അമേരിക്കയില്‍ വന്‍ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

ഷട്ട് ഡൗണില്‍ അമേരിക്കയില്‍ വന്‍ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു
ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്താരാഷ്ട്ര സര്‍വീസുകളെ ഒഴിവാക്കും. എയര്‍പോര്‍ട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ തീരുമാനം അമേരിക്കയിലെ 40 എയര്‍പോര്‍ട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സര്‍വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതുള്‍പ്പെടെ ആശങ്ക ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends