ഇംഗ്ലണ്ടിന്റെ എന്‍എച്ച്എസ് കാത്തിരിപ്പ് മൂന്നുമാസത്തെ വര്‍ദ്ധനയ്ക്ക് പിന്നാലെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ അവസാനം കാത്തിരിക്കുന്നവരുടെ എണ്ണം 7.39 മില്യണായിരുന്നു. മുന്‍ മാസത്തെ 7.41 മില്യണില്‍ നിന്ന് ചെറിയ കുറവാണ്. ഇതില്‍ 6.18 ശതമാനം രോഗികള്‍ക്ക് 18 ആഴ്ചകള്‍ക്കുള്ളില്‍ ചികിത്സ ലഭ്യമായി. സര്‍ക്കാര്‍ പ്രഖ്യാപന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ പോകാനുണ്ടെങ്കിലും ഇതു ആശ്വാസകരമായ റിപ്പോര്‍ട്ടാണ്.
ഫ്‌ളൂ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്എസ് പുറത്തിറക്കിയ അഭ്യര്‍ത്ഥനയ്ക്കു പിന്നാലെ കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു മില്യണ്‍ ഫ്‌ളൂ വാക്‌സിനിനായി എത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. നിലവില്‍ 14.4 മില്യണ്‍ പേരാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പ്രതികരണമാണിത്.
ഇനിയുള്ള ശൈത്യകാലത്ത് എന്‍എച്ച്എസ് കൂടുതല്‍ പ്രതിസന്ധിയിലാകും. റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം ആരംഭിക്കാനിരിക്കേ ആരോഗ്യ സേവന രംഗത്ത് വീണ്ടും തിരിച്ചടി നേരിട്ടേക്കും.