അമ്മയ്‌ക്കൊപ്പം കിടന്നതിന് 12 കാരന് മര്‍ദ്ദനം ; എളമക്കരയില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

അമ്മയ്‌ക്കൊപ്പം കിടന്നതിന് 12 കാരന് മര്‍ദ്ദനം  ; എളമക്കരയില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
എറണാകുളം എളമക്കരയില്‍ 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെ ജെ ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതാണ് മര്‍ദനത്തിന് പ്രകോപനം ഉണ്ടാക്കിയത്. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും, അമ്മ നെഞ്ചില്‍ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്.

Other News in this category



4malayalees Recommends