ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ സഹായി പിടിയില്‍; സ്‌ഫോടനത്തില്‍ തകര്‍ന്ന ഐ 20 കാര്‍ ഇയാളുടെ പേരില്‍

ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ സഹായി പിടിയില്‍; സ്‌ഫോടനത്തില്‍ തകര്‍ന്ന ഐ 20 കാര്‍ ഇയാളുടെ പേരില്‍

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി പിടിയിലായി. ഉമര്‍ നബിയുടെ സഹായിയായ അമീര്‍ റഷീദ് അലിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തില്‍ തകര്‍ന്ന ഐ ട്വന്റി കാര്‍ അമീര്‍ റഷീദിന്റെ പേരിലാണ് വാങ്ങിയിട്ടുള്ളതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സ്ഫോടനത്തിനുവേണ്ടി കാര്‍ വാങ്ങാന്‍ ആണ് അമീര്‍ റഷീദ് ഡല്‍ഹിയില്‍ എത്തിയതെന്നും ഭീകരാക്രമണം നടത്താന്‍ ഉമറുമായി അമീര്‍ റഷീദ് ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ പറയുന്നു.


ഉമര്‍ നബിക്ക് പാകിസ്താനില്‍ നിന്ന് ടെലഗ്രാം വഴി നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്നും എന്‍ഐഎ പറയുന്നു. ബോംബ് നിര്‍മ്മാണത്തിന് വീട്ടില്‍ ഉമര്‍ ലാബ് ഒരുക്കിയിരുന്നു. ഹരിയാനയിലെ നൂഹിലും ഉമറും സംഘവും വീടുകള്‍ വാടകയ്ക്ക് എടുത്തു. കാര്‍ പൊട്ടിത്തെറിക്കുമ്പോള്‍ 30 മുതല്‍ 40 കിലോ വരെ സ്ഫോടക വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന ചെങ്കോട്ടക്ക് സമീപത്തുനിന്ന് ഒന്‍പത് എംഎം കാലിബര്‍ വെടിയുണ്ടയും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും ഉമര്‍ നബി ചാവേറാണെന്നും എന്‍ഐഎ വ്യക്തമാക്കി.

Other News in this category



4malayalees Recommends