അത് കുടുംബ കാര്യം, പരിഹരിക്കാന്‍ ഞാനിവിടെയുണ്ട് ; തേജസ്വി രോഹിണി വഴക്കില്‍ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്

അത് കുടുംബ കാര്യം, പരിഹരിക്കാന്‍ ഞാനിവിടെയുണ്ട് ; തേജസ്വി രോഹിണി വഴക്കില്‍ പ്രതികരിച്ച് ലാലു പ്രസാദ് യാദവ്
ആര്‍ജെഡിയിലെ തര്‍ക്കം കുടുംബത്തിനുള്ളിലെ വിഷയമെന്ന് ലാലു പ്രസാദ് യാദവ്. പ്രശ്‌നങ്ങള്‍ താന്‍ ഉടന്‍ പരിഹരിക്കുമെന്ന് ലാലു പ്രസാദ് യാദവ് ആര്‍ജെഡി നേതാക്കളോട് പറഞ്ഞു. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്ത യോഗത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ പെണ്‍മക്കള്‍ വീട് വിട്ട് ഇറങ്ങിയിരുന്നു.

ലാലുവിന്റെ മക്കളായ തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിലാണ് വഴക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വഴക്ക് തുടങ്ങിയത്. ഇതാദ്യമായാണ് മക്കളുടെ തര്‍ക്കത്തെ കുറിച്ച് ലാലു മനസ്സ് തുറന്നത്- 'ഇതൊരു കുടുംബ കാര്യമാണ്. ഇത് കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കും. ഇത് കൈകാര്യം ചെയ്യാന്‍ ഞാന്‍ ഇവിടെയുണ്ട്'. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകള്‍ മിസ ഭാരതി, ജഗദാനന്ദ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍ജെഡി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ലാലുവിന്റെ പ്രതികരണം.

ലാലു പ്രസാദ് യാദവ് തേജസ്വിയെ പ്രശംസിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി കഠിനാധ്വാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2010-ന് ശേഷം ആര്‍ജെഡിയുടെ രണ്ടാമത്തെ മോശം പ്രകടനമായിരുന്നു ഇത്.

Other News in this category



4malayalees Recommends