വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം: 'കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളേ', പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം: 'കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളേ', പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പ്രതികരണം. '24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെഎസ്യുക്കാരിയുടെ സ്ഥാനാര്‍ഥിത്വം നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കില്‍ നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ' എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.



പോസ്റ്റിങ്ങനെ,


24 വയസ്സ് പ്രായമുള്ള,

കന്നിയങ്കത്തിനു ഇറങ്ങുന്ന

ഒരു KSU ക്കാരിയുടെ സ്ഥാനാര്‍ഥിത്വം

നിങ്ങള്‍ക്ക് ഇത്രമേല്‍ അസ്വസ്ഥത

ഉണ്ടാക്കിയെങ്കില്‍

നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ ...

വൈഷ്ണ സുരേഷ്

Other News in this category



4malayalees Recommends