എണ്ണക്കപ്പല്‍ ജീവനക്കാര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കണം ; പേടിക്കേണ്ടതില്ല ; പ്രകോപനപരമായ പ്രസ്താവനയുമായി ട്രംപ്

എണ്ണക്കപ്പല്‍ ജീവനക്കാര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കണം ;  പേടിക്കേണ്ടതില്ല ; പ്രകോപനപരമായ പ്രസ്താവനയുമായി ട്രംപ്
എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് നേരെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ സഞ്ചരിക്കണമെന്നും ടാങ്കര്‍ ജീവനക്കാര്‍ അല്‍പ്പം 'ധൈര്യം കാണിക്കണമെന്നുമാണ്' ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്റെ നാവികസേനയെ തങ്ങള്‍ തകര്‍ത്തുകഴിഞ്ഞെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, യുഎസ് നാവികസേനയുടെ സംരക്ഷണം ടാങ്കറുകള്‍ക്ക് നല്‍കണമെന്ന ഷിപ്പിംഗ് കമ്പനികളുടെ ആവശ്യം അപകടസാധ്യത മുന്‍നിര്‍ത്തി പെന്റഗണ്‍ തള്ളിയിരിക്കുകയാണ്.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും പല ടാങ്കറുകള്‍ക്കും തീപിടിക്കുകയും ചെയ്തു. ആഗോള എണ്ണ വിപണിയില്‍ ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ടാങ്കറുകള്‍ അയക്കാന്‍ കമ്പനികള്‍ക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ കടലിടുക്കിലൂടെയുള്ള യാത്ര ആത്മഹത്യാപരമാണെന്നാണ് കമ്പനികളുടെ നിലപാട്.

Other News in this category



4malayalees Recommends