നെതന്യാഹു സുഖമായിരിക്കുന്നു ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍

നെതന്യാഹു സുഖമായിരിക്കുന്നു ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് തള്ളി ഇസ്രയേല്‍. നെതന്യാഹു മരിച്ചെന്നും ഇസ്രയേല്‍ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ തെളിവാക്കിയാണ് പ്രചാരണം ശക്തമായത്.

വീഡിയോയില്‍ നെതന്യാഹുവിന് ആറു വിരലുണ്ടെന്നും പുറത്തുവന്നത് എഐ വീഡിയോ ആണെന്നുമായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. തുടര്‍ന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്.

വാര്‍ത്ത വ്യാജമെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends