പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വരും മാസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയെന്ന് സൂചന; ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പ ഷോക്ക് നേരിട്ടതോടെ ആഗ്രഹിക്കാത്ത തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്ക്

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വരും മാസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയെന്ന് സൂചന; ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പ ഷോക്ക് നേരിട്ടതോടെ ആഗ്രഹിക്കാത്ത തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്ക്
പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയ്ക്കും കേന്ദ്ര ബാങ്ക് സൂചന നല്‍കി. യുഎസ്-ഇസ്രയേല്‍ നടത്തുന്ന ഇറാന്‍ യുദ്ധം യുകെയുടെ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് നയിക്കുമെന്ന ഭീഷണിയാണ് നേരിടുന്നത്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് 3.75 ശതമാനത്തില്‍ നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി ഷോപ്പ് നേരിടുന്നത് ബില്ലുകള്‍ ഉയര്‍ത്തുമെന്ന ഭീതി നിലനില്‍ക്കുമ്പോഴാണ് ഇത്.

തീരുമാനത്തിന് ശേഷം പൗണ്ട് യുഎസ് ഡോളറിന് എതിരെ ശക്തിപ്പെട്ടു. യുകെ ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നപ്പോള്‍, എഫ്ടിഎസ്ഇ 100 ഇടിഞ്ഞു. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ വിപണി കണക്കുകൂട്ടുന്നത്.

ജീവിതച്ചെലവ് പ്രതിസന്ധികള്‍ മൂലം കുടുംബ ബജറ്റുകള്‍ താറുമാറാകുമ്പോഴാണ് പുതിയ അവസ്ഥ രൂപം കൊള്ളുന്നത്. ജൂണ്‍ മാസത്തോടെ പലിശ ക്വാര്‍ട്ടര്‍ പോയിന്റ് ഉയരുമെന്നും, പിന്നീട് 4.25 ശതമാനത്തിലേക്ക് ഉയരുമെന്നുമാണ് കണക്കാക്കുന്നത്.

യുദ്ധം ആഗോള വിപണിക്ക് പുതിയ ഷോക്ക് സമ്മാനിച്ചതായി ബാങ്ക് പറഞ്ഞു. എനര്‍ജി പ്രൈസുകള്‍ കുതിക്കുകയാണ്. പെട്രോള്‍ പമ്പില്‍ ഇതിന്റെ പ്രത്യാഘാതം കാണാം. ഇത് എനര്‍ജി ബില്ലുകളായി കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം നേരിടണം, ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന് മുന്‍പ് പലിശ കുറയാനുള്ള എല്ലാ സാഹചര്യങ്ങളും ബ്രിട്ടനില്‍ രൂപപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends