ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തില്ല, അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രയേല്‍

ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തില്ല, അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രയേല്‍
ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇറാന്‍ അടുത്തിടെ ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ആഗോള എണ്ണ വിപണിയെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഊര്‍ജ്ജ മേഖലകളെ തല്‍ക്കാലം ഒഴിവാക്കാന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇസ്രായേലിന്റെ ഈ പിന്മാറ്റമെന്നാണ് സൂചന. ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് മേഖലയില്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേല്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രായേലിന്റെ ഈ തീരുമാനം താല്‍ക്കാലികമായി ആശ്വാസം നല്‍കുന്നതാണെങ്കിലും മേഖലയിലെ സമാധാനം ഇപ്പോഴും തുലാസിലാണ്.

Other News in this category



4malayalees Recommends