ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; 28 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയ നാലുകുട്ടികളുടെ അമ്മ വീട്ടിലേക്ക് മടങ്ങി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; 28 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയ നാലുകുട്ടികളുടെ അമ്മ വീട്ടിലേക്ക് മടങ്ങി
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇളയ യുവാവിനൊപ്പം ഒളിച്ചോടിയ നാലുകുട്ടികളുടെ അമ്മയായ 40കാരി, കുടുംബത്തിന്റെ വികാരാഭ്യര്‍ഥനയെ തുടര്‍ന്ന് ഒടുവില്‍ വീട്ടിലേക്ക് മടങ്ങി.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28 വയസ്സുകാരനുമായി യുവതി സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയും ചെയ്തു. പത്ത് ദിവസം മുമ്പ് ഭര്‍ത്താവിനെയും മക്കളെയും വിട്ട് യുവാവിനൊപ്പം താമസം തുടങ്ങുകയായിരുന്നു.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ ആരംഭിച്ചു. പിന്നീട് ഇവര്‍ പിപിഗഞ്ച് മേഖലയിലെ ഒരു വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചു.

ഭര്‍ത്താവും മക്കളും ബന്ധുക്കളും യുവതിയെ തിരികെ വരാന്‍ അഭ്യര്‍ഥിച്ചെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല. എന്നാല്‍ മക്കളുടെ കരച്ചിലും കുടുംബത്തിന്റെ സമ്മര്‍ദവും കണ്ടതോടെ യുവതിയുടെ മനസ്സ് മാറി.സംഭവം അറിഞ്ഞ് പൊലീസ് ഇരുവിഭാഗങ്ങളെയും സ്റ്റേഷനിലെത്തിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം യുവതി കുടുംബത്തോടൊപ്പം മടങ്ങാന്‍ സമ്മതിച്ചു. പ്രശ്‌നം സൗഹാര്‍ദപരമായി പരിഹരിച്ചതായി പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends