ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണവും ദിവ്യകാരുണ്യ തിരുനാള്‍ ആഘോഷവും

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണവും ദിവ്യകാരുണ്യ തിരുനാള്‍ ആഘോഷവും

ബ്രിസ്റ്റോളിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണം ''ഗെത്സെമേന്‍'' ഏപ്രില്‍ 3-ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 7.30-ന് നടത്തപ്പെടും.


അന്‍പതോളം കലാകാരന്മാര്‍ പങ്കാളികളാകുന്ന ഈ ദൃശ്യാവിഷ്‌കരണം ടിജോ ജോര്‍ജ് നടുച്ചിറയുടെ സംവിധാനത്തിലാണ് അരങ്ങേറുന്നത്. വിശുദ്ധ കുരിശ് യാത്രയുടെ ഓര്‍മ്മ പുതുക്കുന്ന ഈ ആത്മീയ അവതരണത്തില്‍ ഇടവകയിലെ വിശ്വാസി സമൂഹം എല്ലാവരും പങ്കുചേരണമെന്ന് റെവ. ഫാ. ക്രിസ്റ്റോ നേര്യം പറമ്പില്‍ അറിയിച്ചു.

ഉയിര്‍പ്പു ഞായറിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഏപ്രില്‍ 12-ന് ദിവ്യകാരുണ്യ തിരുനാള്‍ ആഘോഷിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ദിവ്യകാരുണ്യ നവനാള്‍ പ്രാര്‍ത്ഥന ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി ആരംഭിക്കുന്നതാണ്.


നവനാള്‍ പ്രാര്‍ത്ഥനയില്‍ പ്രത്യേക പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇടവക വിശ്വാസികള്‍ അവരുടെ അഭ്യര്‍ത്ഥനകള്‍ റെവ. ഫാ. ക്രിസ്റ്റോ നേര്യം പറമ്പിലിനെയോ ഇടവക ട്രസ്റ്റിമാരെയോ സമീപിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ ഇടവക വിശ്വാസികളും ഭക്തിപൂര്‍വ്വം ഈ ദിവ്യകാരുണ്യ തിരുനാളിലും നവനാള്‍ പ്രാര്‍ത്ഥനയിലും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ഈശോയില്‍ സ്‌നേഹത്തോടെ

റവ.ഫാദര്‍ ക്രിസ്റ്റോ നേര്യം പറമ്പില്‍

ഇടവക വികാരി

സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, ബ്രിസ്റ്റോള്‍

Other News in this category



4malayalees Recommends