ബ്രിസ്റ്റള്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയം ആത്മീയ നിറവില്‍: എസ്എംവൈഎം യുവജനധ്യാനവും, വിശുദ്ധ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കാരവും,വിശുദ്ധവാരാഘോഷവും, ദിവ്യകാരുണ്യ തിരുനാളും

ബ്രിസ്റ്റള്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയം ആത്മീയ നിറവില്‍: എസ്എംവൈഎം യുവജനധ്യാനവും, വിശുദ്ധ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കാരവും,വിശുദ്ധവാരാഘോഷവും, ദിവ്യകാരുണ്യ തിരുനാളും
ബ്രിസ്റ്റള്‍/ബാത്ത്, മാര്‍ച്ച് 29: ബ്രിസ്റ്റളും ബാത്തും കേന്ദ്രമായി താമസിക്കുന്ന എല്ലാ യുവജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച നോമ്പുകാല ധ്യാനത്തോടെ വിശ്വാസികള്‍ വിശുദ്ധവാരത്തിലെ ആത്മീയ ഒരുക്കത്തിലേക്ക് പ്രവേശിച്ചു.

2026 മാര്‍ച്ച് 29-ന് ഓശാന ഞായര്‍ മുതല്‍ ഏപ്രില്‍ 5-ന് ഉയിര്‍പ്പു ഞായര്‍ വരെ വിശുദ്ധവാരം ആചരിക്കണമെന്ന് ഇടവക വികാരിയായ റവ. ഫാ. ക്രിസ്റ്റോ നേര്യംപറമ്പില്‍ അറിയിച്ചു.

ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ആരാധന, ധ്യാനം തുടങ്ങിയ ആത്മീയ ശുശ്രൂഷകള്‍ നടക്കും.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ (ഹോളി മണ്ടേ മുതല്‍ ഹോളി വെഡ്‌നസ്ഡേ വരെ) ബ്രിസ്റ്റളില്‍ വൈകുന്നേരം 5.00 മുതല്‍ 8.00 വരെ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും. വൈകുന്നേരം 6.00 മണിക്ക് ആരാധനയും വിശുദ്ധ കുര്‍ബാനയും നടക്കും.

മാര്‍ച്ച് 31-ന് ബാത്തില്‍ പ്രത്യേക ധ്യാനവും കുമ്പസാരവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ നടക്കും. എല്ലാ വിശ്വാസികളും ഈ ആത്മീയ ശുശ്രൂഷകള്‍ പ്രയോജനപ്പെടുത്തണമെന്ന് റവ. ഫാ. ഡോക്ടര്‍ ക്രിസ്റ്റോ നേര്യംപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 2-ന് പെസഹാ വ്യാഴാഴ്ച രാവിലെ 9.00 മണിക്കും വൈകുന്നേരം 6.00 മണിക്കും 8.30 മണിക്കും വിശുദ്ധ കുര്‍ബാനയും പെസഹാ ശുശ്രൂഷയും നടക്കും. ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകള്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ഏപ്രില്‍ 3-ന് ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 10.00 മണിക്കും ഉച്ചയ്ക്ക് 2.00 മണിക്കും വിശുദ്ധ കുരിശിന്റെ വഴിയുടെ തിരുകര്‍മ്മങ്ങള്‍ നടക്കും. ബാത്തില്‍ വൈകുന്നേരം 5.15-ന് വിശുദ്ധ കുരിശിന്റെ വഴിയുടെ തിരുകര്‍മ്മങ്ങള്‍ നടക്കും.

ഉയിര്‍പ്പു ഞായറിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഏപ്രില്‍ 12-ന് ദിവ്യകാരുണ്യ തിരുനാള്‍ ആഘോഷിക്കും. അതിന്റെ ഭാഗമായി ദിവ്യകാരുണ്യ നവനാള്‍ പ്രാര്‍ത്ഥന ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി ആരംഭിക്കും.

നവനാള്‍ പ്രാര്‍ത്ഥനയില്‍ പ്രത്യേക പ്രാര്‍ത്ഥനാ സമര്‍പ്പണം നടത്തുവാന്‍ ആഗ്രഹിക്കുന്ന ഇടവക വിശ്വാസികള്‍ അവരുടെ അഭ്യര്‍ത്ഥനകള്‍ റവ. ഫാ. ഡോ. ക്രിസ്റ്റോ നേര്യംപറമ്പിലിനെയോ ഇടവക ട്രസ്റ്റിമാരെയോ സമീപിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


എല്ലാ വിശ്വാസികളെയും ദിവ്യകാരുണ്യ തിരുനാളിലും നവനാള്‍ പ്രാര്‍ത്ഥനയിലും പങ്കുചേരാന്‍ സാദരം ക്ഷണിക്കുന്നു.

തുടര്‍ന്ന് വൈകുന്നേരം 7.30-ന് ഗുഡ് ഷെപ്പേര്‍ഡ് തിയേറ്റര്‍ അവതരിപ്പിക്കുന്ന ''ഗെത്സമെന്‍'' എന്ന വിശുദ്ധ കുരിശ് യാത്രയുടെ ദൃശ്യാവിഷ്‌കാരം STS MCC പാരിഷ് ഹാളില്‍ നടക്കും.

അന്‍പതോളം കലാകാരന്മാര്‍ പങ്കാളികളാകുന്ന ഈ ദൃശ്യാവിഷ്‌കരണം ടിജോ ജോര്‍ജ് നടുച്ചിറയുടെ സംവിധാനത്തിലാണ് അരങ്ങേറുന്നത്. വിശുദ്ധ കുരിശ് യാത്രയുടെ ഓര്‍മ്മ പുതുക്കുന്ന ഈ ആത്മീയ അവതരണത്തില്‍ ഇടവകയിലെ വിശ്വാസികള്‍ എല്ലാവരും പങ്കുചേരണമെന്ന് റെവ. ഫാ. ക്രിസ്റ്റോ നേര്യം പറമ്പില്‍ അറിയിI ച്ചു.

ഏപ്രില്‍ 4-ന് ദുഃഖശനിയാഴ്ച രാവിലെ 10.00 മണിക്ക് വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപന ശുശ്രൂഷയും നടക്കും. വൈകുന്നേരം 6.00 മുതല്‍ 11.00 വരെ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 5-ന് ഉയിര്‍പ്പു ഞായറാഴ്ച രാവിലെ 9.00 മണിക്ക് വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങളും നടക്കും.

ബ്രിസ്റ്റളും ബാത്തും പ്രദേശങ്ങളിലെ എല്ലാ വിശ്വാസികളും ഭക്തിപൂര്‍വ്വം വിശുദ്ധവാരാഘോഷങ്ങളിലും ദിവ്യ കാരുണ്യ തിരുനാളിലും ഭക്തി പൂര്‍വ്വം പങ്കുചേരണമെന്നും അതുവഴി എല്ലാ കുടുംബങ്ങള്‍ക്കും ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കാനായി ഈ പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും ഇടവക വികാരി അറിയിച്ചു.


ഈശോയില്‍ സ്‌നേഹത്തോടെ

റവ. ഫാ. ഡോക്ടര്‍ ക്രിസ്റ്റോ നേര്യംപറമ്പില്‍

ഇടവക വികാരി

സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ച്, ബ്രിസ്റ്റള്‍

Other News in this category



4malayalees Recommends