ഡിആര്‍ഡിഒയുടെ ബെംഗളൂരു കേന്ദ്രം തകര്‍ക്കുമെന്ന് ഭീഷണി; തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കൊച്ചുമകനെ തട്ടിക്കൊണ്ട് പോകുമെന്നും മുന്നറിയിപ്പ്

ഡിആര്‍ഡിഒയുടെ ബെംഗളൂരു കേന്ദ്രം തകര്‍ക്കുമെന്ന് ഭീഷണി; തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കൊച്ചുമകനെ തട്ടിക്കൊണ്ട് പോകുമെന്നും മുന്നറിയിപ്പ്
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ബെംഗളൂരുവിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റില്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി. ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിരവധി ഇമെയിലുകള്‍ ലഭിച്ചതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ജിടിആര്‍ഇ പ്രവര്‍ത്തിക്കുന്നത്.

സൈനിക വിമാനങ്ങള്‍ക്കായുള്ള ഏറോ ഗ്യാസ്-ടര്‍ബൈനുകളുടെ ഗവേഷണവും വികസനവുമാണ് ജിടിആര്‍ഇയില്‍ നടക്കുന്നത്. അനുബന്ധമായി ഇന്ത്യന്‍ നാവികസേനയ്ക്കായി മറൈന്‍ ഗ്യാസ്-ടര്‍ബൈനുകളും ഇവിടെ വികസിപ്പിക്കുന്നുണ്ട്.

മെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിന്നീട് ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും അഗ്‌നിശമന സേനയും നടത്തിയ പരിശോധനകള്‍ക്കു ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

സ്ഥാപനത്തില്‍ ഐഇഡി സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒന്നരയോടെ അത് പൊട്ടിത്തെറിക്കുമെന്നും ഇമെയില്‍ സന്ദേശം അവകാശപ്പെട്ടു. തമിഴിലാണ് ഭീഷണി. മെയിലില്‍ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ കൊച്ചുമകനെ തട്ടിക്കൊണ്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News in this category



4malayalees Recommends