എയര്‍ ഇന്ത്യക്ക് വീണ്ടും വെല്ലുവിളി; എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ രാജിവെച്ചെന്ന് റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യക്ക് വീണ്ടും വെല്ലുവിളി; എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ രാജിവെച്ചെന്ന് റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) കാംപ്ബെല്‍ വില്‍സണ്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. 2027 ജൂലായ് വരെ കാലാവധിയിരിക്കെയാണ് കാംപ്ബെല്‍ വില്‍സണ്‍ എയര്‍ ഇന്ത്യയുടെ പടിയിറങ്ങുന്നത്. അതേസമയം, എന്താണ് രാജിക്ക് കാരണമെന്നോ രാജിസംബന്ധിച്ച സ്ഥിരീകരണമോ ഇതുവരെ ലഭ്യമല്ല.

2022-ലാണ് കാംപ്ബെല്‍ വില്‍സണ്‍ എയര്‍ ഇന്ത്യയുടെ സിഇഒയായും മാനേജിങ് ഡയറക്ടറായും നിയമിതനായത്. അഞ്ചുവര്‍ഷത്തേക്കായിരുന്നു നിയമനം. വ്യോമയാന മേഖലയില്‍ മൂന്നുപതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം വിവിധ രാജ്യങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.

എയര്‍ഇന്ത്യയില്‍ ചേരുന്നതിന് മുന്‍പ് സിങ്കപ്പുര്‍ എയര്‍ലൈന്‍സിന് കീഴിലുള്ള 'സ്‌കൂട്ടി'-ന്റെ സിഇഒയായിരുന്നു അദ്ദേഹം. 1996-ല്‍ ന്യൂസിലാന്‍ഡില്‍ മാനേജ്മെന്റ് ട്രെയിനിയായിട്ടാണ് സിങ്കപ്പുര്‍ എയര്‍ലൈന്‍സില്‍ കാംപ്ബെല്ലിന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലായി സിങ്കപ്പുര്‍ എയര്‍ലൈന്‍സില്‍ വിവിധ പദവികള്‍ വഹിച്ചു.

Other News in this category



4malayalees Recommends