റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ഏപ്രില്‍ 10-12 വരെ

റാംസ്ഗേറ്റ്  ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള  'ആന്തരിക  സൗഖ്യ ധ്യാനം' ഏപ്രില്‍ 10-12 വരെ
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഏപ്രില്‍ മാസം 10 മുതല്‍ 12 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്ഗേറ്റ് വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോള്‍ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും 'റെസിഡന്‍ഷ്യല്‍ ഇന്നര്‍ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.


'അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം 147:3)


ദൈവീക തിരുസാന്നിദ്ധ്യത്തിലിരുന്ന്, ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിലെത്തിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളും, പ്രാര്‍ത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.


ആന്തരിക സൗഖ്യാധ്യാനം, ഏപ്രില്‍ 10 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 12 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.


മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍, ഫാ ബിജു എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.


ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് റാംസ്‌ഗേറ്റ് ഡിവൈന്‍ സെന്ററില്‍, തലേ ദിവസം 9 ന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുക.


Registration : https://www.divineuk.org/residential-retreats

For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org


Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

Other News in this category



4malayalees Recommends