ഹാംപ്‌ഷെയറിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 26ന്

ഹാംപ്‌ഷെയറിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 26ന്
ഹാംപ്ഷയര്‍ ബേസിങ്‌സ്റ്റോക്കിലെ സെന്റ് മാര്‍ക്കോസ് ക്‌നാനായ ദേവാലയത്തിന്റെ 5-ാം വാര്‍ഷിക വലിയ പെരുന്നാള്‍ ഈ മാസം ഏപ്രില്‍ 26-ാം തീയതി (ഞായറാഴ്ച) ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി ആഘോഷിക്കുന്നു.

വിശുദ്ധ മാര്‍ക്കോസ് സുവിശേഷകന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന നമ്മുടെ ദേവാലയത്തിന്റെ ഓര്‍മ്മപ്പെരുന്നാളിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

പരിപാടി ക്രമം

1:15 PM - കൊടിയേറ്റ്


1:30 PM - പ്രഭാത പ്രാര്‍ത്ഥന


2:00 PM - വിശുദ്ധ കുര്‍ബാന


മുഖ്യകാര്‍മ്മികന്‍: റവ. ഫാ. ബിന്‍സു എബ്രഹാം


വികാരി: റവ. ഫാ. മാത്യൂസ് എബ്രഹാം


3:00 PM - മദ്ധ്യസ്ഥ പ്രാര്‍ത്ഥന


4:00 PM - റാസ


4:30 PM - സ്‌നേഹവിരുന്ന്


5:30 PM - ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍


6:30 PM - ആശിര്‍വാദം


പ്രാര്‍ത്ഥനയോടും ഭക്തിയോടും കൂടെ എല്ലാ ശുശ്രൂഷകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു. പരിശുദ്ധ മാര്‍ക്കോസ് സബ്രോനെയുടെ മദ്ധ്യസ്ഥതയില്‍ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ പെരുന്നാള്‍ മുഖാന്തരം നമ്മുടെ ഭവനങ്ങളും സമൂഹവും അനുഗ്രഹീതമാകട്ടെ.

നമ്മുടെ ഇടവകയുടെ പ്രധാന പെരുന്നാള്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും കൃത്യം 1:15 PM-ന് ദേവാലയത്തില്‍ എത്തിച്ചേരണമെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരുടെയും സഹകരണവും പിന്തുണയും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.


ദേവാലയ വിലാസം

St. Mark's Church


Homesteads Road, Kempshott


Basingstoke, Hampshire


RG22 5LQ

വിശുദ്ധ കുര്‍ബാന: എല്ലാ മാസവും നാലാം ഞായറാഴ്ച


ഹാംപ്ഷയര്‍, ബെര്‍ക്ക്ഷയര്‍, വില്‍റ്റ്ഷയര്‍ എന്നിവിടങ്ങളിലെയും


ബേസിങ്‌സ്റ്റോക്ക്, റീഡിംഗ്, ന്യൂബറി, സ്വിന്‍ഡണ്‍, ആള്‍ഡര്‍ഷോട്ട്, സാലിസ്ബറി, സൗത്താംപ്ടണ്‍, ബോര്‍ണ്മത്ത്, പോര്‍ട്‌സ്മത്ത്, ഗില്‍ഫോര്‍ഡ്, സ്ലൗ, ബ്രാക്ക്‌നല്‍, വോക്കിംഗ് എന്നിവിടങ്ങളിലുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ ഈ ഇടവകയില്‍ കൂടിവരുന്നു.

പരിശുദ്ധ മാര്‍ക്കോസ് സബ്രോനെയുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്ചകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കര്‍ത്താവിന്റെ നാമത്തില്‍ ക്ഷണിക്കുന്നു


ഈ വര്‍ഷത്തെ പെരുന്നാള്‍ താഴെപ്പറയുന്ന കുടുംബങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്നു:


• ജോപ്പു സഖറിയാസ്, കിഴക്കേമുറിയിയില്‍


• ജോമോന്‍ എബ്രഹാം, ഇളംപുരയിടത്തില്‍


• ജോയല്‍ ജേക്കബ് സ്റ്റീഫന്‍, കാവുങ്കല്‍


• ഹാരിസ് ജിം, വട്ടപുരയിടത്തില്‍


• ജാക്‌സണ്‍ ജെസ്റ്റിന്‍, കൊന്നിക്കല്‍


• ആല്‍വിന്‍ ജോസ്, കൊച്ചുപുറയ്ക്കല്‍



എന്ന്,


ഇടവകക്കാരെവേണ്ടി

ട്രസ്റ്റി: എബിമോന്‍ ജേക്കബ് - 07577 738234

സെക്രട്ടറി: ജോമോന്‍ എബ്രഹാം - 07944 397832

Other News in this category



4malayalees Recommends