ഭര്‍തൃ ഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് 14 കാരി ജീവനൊടുക്കി ; 19 കാരനായ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

ഭര്‍തൃ ഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് 14 കാരി ജീവനൊടുക്കി ; 19 കാരനായ ഭര്‍ത്താവും പിതാവും അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂര്‍ ജില്ലയിലെ മംഗല്‍വേധ തഹ്സിലിലാണ് സംഭവം. 14 കാരിയാണ് മരിച്ചത്.

നാലു മാസങ്ങള്‍ക്ക് മുമ്പാണ് 19 കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടര്‍ച്ചയായ ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടി ജീവനൊടുക്കുകയായിരുന്നു.

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, മാനസിക ശാരീരിക പീഡനം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ ആത്മഹത്യാ പ്രോരണാ കുറ്റം ചുമത്തി ഭര്‍ത്താവിനേയും ഭര്‍തൃ പിതാവിനേയും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. ഭര്‍ത്താവും ഭര്‍തൃ പിതാവും പൊലീസ് കസ്റ്റഡിയിലാണ്.


Other News in this category



4malayalees Recommends