വെബ് സീരിസില്‍ നിന്ന് പ്രചോദനം ; സൂറത്തില്‍ ജ്വല്ലറി കവര്‍ച്ച ശ്രമത്തില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വെബ് സീരിസില്‍ നിന്ന് പ്രചോദനം ; സൂറത്തില്‍ ജ്വല്ലറി കവര്‍ച്ച ശ്രമത്തില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ സൂറത്തില്‍ ജ്വല്ലറി കവര്‍ച്ച ശ്രമത്തില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പ്രതികള്‍ കുറ്റകൃത്യം നടത്തിയത് വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് പൊലീസ്. പ്രതികളെ പിടികൂടിയത് 300 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ സൂറത്തിലെ നവസാരിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലാണ് മൂന്ന് പേര്‍ പിടിയിലായത്.

വല്‍സാദ് സ്വദേശികളായ ഉമാങ് വച്ചാനി, രജനീകാന്ത് മക്വാന, മനോജ് സുര്‍വ്യവംശി എന്നിവരാണ് കവര്‍ച്ചാ ശ്രമം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിയിലായത്. കവര്‍ച്ചാ ശ്രമം എതിര്‍ത്തതിന് പിന്നാലെ പ്രതികള്‍ കടയുടമയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച്ച രാവിലെ ജ്വല്ലറിയില്‍ ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കി ഉമാങ് വച്ചാനിയും രജനീകാന്ത് മക്വാനയും കടയിലെത്തുകയായിരുന്നു. മനോജ് സുര്‍വ്യവംശി ഇവര്‍ വന്ന കാറില്‍ തന്നെ ഇരിക്കുകയും ചെയ്തു. എന്നാല്‍ കവര്‍ച്ചാ ശ്രമമാണ് പ്രതികളുടെ ലക്ഷ്യം എന്ന് മനസിലാക്കിയ കടയുടമ അശോക് കടാരിയ ഈ ശ്രമത്തെ എതിര്‍ത്തു.

പിന്നാലെ ശബ്ദം കേട്ട് പ്രദേശത്തുള്ളവര്‍ കടയില്‍ എത്തുമെന്ന് മനസിലാക്കിയ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഇതിനിടയില്‍ ശ്രമം തകര്‍ത്തതിന്റെ വൈരാഗ്യത്തില്‍ 2 തവണ അശോകിനെതിരെ പ്രതികള്‍ വെടിവെച്ചു. പിന്നാലെ കാറില്‍ രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ യാത്ര ചെയ്ത കാര്‍ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റി ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍ സമീപ പ്രദേശമായ ചിഖ്‌ലിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതിലൂടെ പ്രതികള്‍ വസ്ത്രങ്ങളെല്ലാം മാറി മറ്റൊരു വാഹനത്തില്‍ കയറി പോകുന്നതായി പൊലീസ് കണ്ടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വല്‍സാദില്‍ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് രണ്ട് മാസമായി കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നും വെബ്സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കവര്‍ച്ചയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവര്‍ച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തല്‍.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വച്ചാനി ഐഎസ്ആര്‍ഒയിലടക്കം ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴേ മോഷണ കേസുകളില്‍ പ്രതിയാണ് വച്ചാനി



Other News in this category



4malayalees Recommends