മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനര്‍നിര്‍വചിച്ച മഹാനടനാണ്മോഹന്‍ലാല്‍. നാല് പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളര്‍ച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്‌കാരിക പ്രമാണമാണ്.
1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍, 1980-കളില്‍സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, മലയാള സിനിമയിലെ അഭിനയരീതികള്‍ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തില്‍, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങള്‍ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂര്‍ത്ത ഭാവങ്ങള്‍, സ്വാഭാവികമായ വികാരാവിഷ്‌കാരം - ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു.
മോഹന്‍ലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവില്‍ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘര്‍ഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തില്‍ തകര്‍ന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി - ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേര്‍ന്നാണ് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളില്‍ ഒരാളാക്കി ഉയര്‍ത്തിയത്.
അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാല്‍തെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാര്‍ഡുകള്‍ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുംഫിലിംഫെയര്‍ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകള്‍ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂര്‍ണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
സിനിമാ ലോകത്തിന് പുറത്തും മോഹന്‍ലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയല്‍ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകള്‍, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.
ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയില്‍, 19 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷംമോഹന്‍ലാലും സംഘവും വീണ്ടും അമേരിക്കയില്‍ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല.
2026 ഏപ്രില്‍ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON,
Smart Financial Centre, Sugar Land, TX -ല്‍ അരങ്ങേറുന്ന ''കിലുക്കം 25'' എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്‌കാരിക തനിമ പകരുന്നഓര്‍മ്മകളുടെ പുനരാവിഷ്‌കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളമലയാളികള്‍ക്ക്, സ്വന്തം ഭാഷയുമായും സംസ്‌കാരവുമായി ഓര്‍മ്മ പുതുക്കുവാനുളളഅപൂര്‍വ അവസരമായി ഇത് മാറുന്നു.
മോഹന്‍ലാലിന്റെയും സംഘത്തിന്റെയും ഈ സന്ദര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടര്‍ച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കന്‍ മലയാള സാംസ്‌കാരിക ചരിത്രത്തില്‍ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാന്‍ പോവുകയാണ്.
അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ആഘോഷമാണ് - കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി
അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. 19 വര്‍ഷത്തിനിടെ ഇത്രയും വലിയതാരപ്പൊലിമയോടെ അമേരിക്കയില്‍ എത്തിയ മറ്റൊരു മലയാള താരമുണ്ടായിട്ടില്ലെന്ന്പറയുന്നത് അതിശയോക്തിയാവില്ല. ആ രാത്രി, ഒരു കലാപ്രകടനം മാത്രമല്ല; ഒരുകാലഘട്ടത്തിന്റെ സാക്ഷ്യമായി അത് ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവുംനിലനില്‍ക്കും.
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന''കിലുക്കം 25'' , വിന്‍സര്‍ ഹോം ലെന്‍ഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിന്‍സര്‍ എന്റര്‍ടെയിന്‍മെന്റാണ് പരിപാടിയുടെ മാനേജ്‌മെന്റ്.
കിലുക്കം 25 - മോഹന്‍ലാല്‍ ലൈവ് സ്റ്റേജ് ഷോ''-യില്‍ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസനടന്‍ മോഹന്‍ലാലിനൊപ്പം മനോജ് കെ. ജയന്‍, സ്റ്റീഫന്‍ ദേവസി, ജ്യോത്സ്‌ന, ഭാമ, നോബി, കുട്ടി അഖില്‍, അപര്‍ണ മള്‍ബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ്എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവംഎന്നിവ ഒരുമിച്ചു ചേര്‍ന്ന ഒരു ഗ്രാന്‍ഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈപരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസി, മനോജ് കെ. ജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖകലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രില്‍ 17-വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികള്‍ക്ക് ഒരിക്കലുംമറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകര്‍അറിയിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാര്‍ട്ട്ഫിനാന്‍ഷ്യല്‍ സെന്ററില്‍ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകര്‍ പങ്കെടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. കുടുംബങ്ങള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, സമൂഹനേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാര്‍ന്ന പ്രേക്ഷകസമൂഹം ഈപരിപാടിയുടെ പ്രത്യേകതയായിരിക്കും.
മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക അഭിമാനവും ആഘോഷിക്കുന്ന ഈമഹത്തായ പരിപാടി, അമേരിക്കയിലെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്തഅനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇനിയും നിങ്ങളുടെ സീറ്റ് ഉറപ്പാക്കുവാന്‍ :
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800
ശ്രീ. തോമസ് പണിക്കര്‍ (ട്രഷറര്‍) - (832) 539-3843
ശ്രീ. മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499
ഡോ. സക്കറിയ തോമസ് (ഷൈജു) - (832) 643-9942 (ജനറല്‍ കണ്‍വീനര്‍)