സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം ; വിമര്‍ശനത്തിന് പിന്നാലെ നീക്കി ട്രംപ്

സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം ;  വിമര്‍ശനത്തിന് പിന്നാലെ നീക്കി ട്രംപ്
സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം വിമര്‍ശനങ്ങളെ തുടര്‍ന്ന് നീക്കം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനമാണ് നടന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും വിമര്‍ശം ഉയര്‍ന്നിരുന്നു. ട്രംപ് നടത്തിയത് ദൈവ നിന്ദയാണെന്നും വിമര്‍ശനങ്ങള്‍ വരുന്നതിന് മുന്‍പ് പോസ്റ്റ് പിന്‍വലിക്കണമെന്നാണ് ചില വലതുപക്ഷ അനുകൂലികള്‍ പറഞ്ഞത്. ഇതിന് പിന്നാലെ ട്രംപ് ചിത്രം നീക്കം ചെയ്തു.

ഞയറാഴ്ച ഇറാന്‍ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരില്‍ ലിയോ പതിനാലാമനെ ദുര്‍ബലനെന്നും റാഡിക്കല്‍ ലെഫ്റ്റ് എന്നും വിളിച്ച് അധിക്ഷേപിച്ചത് പിന്നാലെയാണ് ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റിട്ടത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ചിത്രം പങ്കുവെച്ചത്. ലിയോ പതിനാലാമന്‍ മികച്ച പോപ്പ് ആയാല്‍ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരന്‍ ആകേണ്ട എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.



Other News in this category



4malayalees Recommends