ഹോര്‍മുസിനെ ഉപരോധിക്കാന്‍ 15 യുദ്ധക്കപ്പല്‍ വിന്യസിച്ച് അമേരിക്ക ; സംഘര്‍ഷം തുടരുന്നു

ഹോര്‍മുസിനെ ഉപരോധിക്കാന്‍ 15 യുദ്ധക്കപ്പല്‍ വിന്യസിച്ച് അമേരിക്ക ; സംഘര്‍ഷം തുടരുന്നു
അമേരിക്കന്‍-ഇറാന്‍ സമാധാന ചര്‍ച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം മുറുകുന്നു. ഇറാന്‍-അമേരിക്ക വെടിനിര്‍ത്ത ധാരണ നിലനില്‍ക്കുന്നതിനിടയിലും വീണ്ടുമൊരു യുദ്ധഭീതി ഉയര്‍ത്തുന്ന നീക്കങ്ങളാണ് അമേരിക്ക് നടത്തുന്നത്.

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കന്‍ നീക്കമാണ് പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇറാനെതിരെ സമ്പൂര്‍ണ്ണ നാവിക ഉപരോധമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഹോര്‍മുസ് വഴി ഒരു കപ്പലുകളും കടത്തിവിടില്ലെന്ന നിലപാടിലാണ് അമേരിക്ക. ഹൊര്‍മുസ് ഉപരോധത്തിന് പുറമെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനെ ലക്ഷ്യം വെച്ച് 15 യുദ്ധകപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന്. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്‍, യുഎസ്എസ് ബെയിന്‍ബ്രിഡ്ജ്, യുഎസ്എസ് തോമസ് ഹഡ്‌നര്‍, യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്‌സണ്‍ ജൂനിയര്‍, യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി ബ്ലാക്ക്, യുഎസ്എസ് ജോണ്‍ ഫിന്‍, യുഎസ്എസ് മൈക്കല്‍ മര്‍ഫി, യുഎസ്എസ് മിറ്റ്ഷര്‍, യുഎസ്എസ് പിങ്ക്‌നി, യുഎസ്എസ് റാഫേല്‍ പെരാള്‍ട്ട, യുഎസ്എസ് സ്പ്രുവന്‍സ്, യുഎസ്എസ് മിലിയസ് എന്നീ 11 ഡിസ്‌ട്രോയര്‍ കപ്പലുകളുമാണ് പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്നത്. ഇറാനെ ഉപരോധിക്കുന്നതിന്റെ ഭാ?ഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശാനുസരണമാണ് കപ്പലുകളുടെ വിന്യാസം എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമെ, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ന്യൂ ഓര്‍ലിയന്‍സ്, യുഎസ്എസ് റഷ്‌മോര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പും (അഞഏ) ഈ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇറാന്‍ ഹോര്‍മുസ് വഴിയുള്ള നിയന്ത്രിത കപ്പല്‍ ഗതാഗതത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും അമേരിക്കന്‍ ഉപരോധത്തോടെ ഹോര്‍മുസ് ഏതാണ്ട് സ്തംഭിച്ച അവസ്ഥിയിലാണെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends