നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്, യുഎസ് സൈനികര്‍ക്ക് നേരെ സൈബര്‍ ആക്രമണവുമായി ഇറാന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പുകള്‍

നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്, യുഎസ് സൈനികര്‍ക്ക് നേരെ സൈബര്‍ ആക്രമണവുമായി ഇറാന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പുകള്‍
യുഎസ് സൈനികര്‍ക്ക് നേരെ സൈബര്‍ ആക്രമണവുമായി ഇറാന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പുകള്‍. മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് മറീന്‍ കോര്‍പ്സ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹാക്കര്‍മാര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് വെളിപ്പെടുത്തി. 'ഹന്താല' എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

'നിങ്ങളുടെ ഐഡന്റിറ്റി ഞങ്ങളുടെ മിസൈല്‍ യൂണിറ്റുകള്‍ക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്' എന്നായിരുന്നു സൈനികര്‍ക്ക് ലഭിച്ച ഒരു സന്ദേശം. ഭീഷണി സന്ദേശങ്ങള്‍ക്കൊപ്പം ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായും ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നുമാണ് എന്‍സിഐഎസ് വ്യക്തമാക്കുന്നത്. പല സൈനികരും ഈ സന്ദേശങ്ങള്‍ക്ക് പരിഹാസരൂപേണ മറുപടി നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.




Other News in this category



4malayalees Recommends