ഡല്‍ഹിയില്‍ പുലര്‍ച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച് 8 പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ പുലര്‍ച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച് 8 പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
കിഴക്കന്‍ ദില്ലിയിലെ വിവേക് വിഹാറില്‍ നാല് നില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 3:45-ഓടെ ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചത്. 14 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാല്‍ക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category



4malayalees Recommends