രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന 14 പേര്‍ പരാജയപ്പെട്ടു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന 14 പേര്‍ പരാജയപ്പെട്ടു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നവരില്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 21 പേരില്‍ 14 മന്ത്രിമാര്‍ പരാജയപ്പെട്ടു. ഇവരെ തോല്‍പ്പിച്ചവരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ആദ്യമായാണ് എം എല്‍ എ മാരാകുന്നത്.10 സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസാണ് ജയിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടി അമ്മ മാത്രമായിരുന്നു പരാജയപ്പെട്ടത്.

പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെ തോല്‍വിയാണ് എല്‍ഡിഎഫിനെ ക്യാമ്പിനെ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്നത്. 2001 മുതല്‍ എംഎല്‍എയി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗണേഷ് കുമാറിന് ആദ്യ തോല്‍വിയാണിത്.കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരം വീട്ടി ഗണേഷ് കുമാറിനെ തോല്‍പ്പിച്ചത്. ഇപ്പോഴത്തെ ഭാര്യ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണവും എന്‍എസ്എസ് താലൂക്ക് നേതൃത്വത്തില്‍ നിന്നുള്ള നീക്കം ചെയ്യലും തോല്‍വിക്ക് ശക്തികൂട്ടി.

നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തി. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കോണ്‍ഗ്രസിന്റെ എം എം നസീറിനോട് പരാജയപ്പെട്ടു . ആറന്‍മുളയില്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ തോല്‍പിച്ചത്. ഏറ്റുമാനൂരില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവനെ കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷും ഇടുക്കിയില്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിനെ കോണ്‍ഗ്രസിന്റെ റോയ് കെ പൗലോസും കളമശ്ശേരിയില്‍ വ്യവസായ മന്ത്രി പി. രാജീവിനെ മുസ്ലിം ലീഗിലെ അബ്ദുല്‍ ഗഫാറും പരാജയപ്പെടുത്തി

Other News in this category



4malayalees Recommends