രാജി നല്‍കിയില്ലെങ്കില്‍ മമതയെ ഗവര്‍ണര്‍ പുറത്താക്കും, ബംഗാളില്‍ നാടകീയ രംഗങ്ങള്‍

രാജി നല്‍കിയില്ലെങ്കില്‍ മമതയെ ഗവര്‍ണര്‍ പുറത്താക്കും, ബംഗാളില്‍ നാടകീയ രംഗങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്. തോല്‍വി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാര്‍ജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് മമത വിചിത്രമായ നിലപാട് പ്രഖ്യാപിച്ചത്.

രാജിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മമത ബാനര്‍ജി. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികള്‍ പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജി നല്‍കിയില്ലെങ്കില്‍ മമതയെ ഗവര്‍ണര്‍ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവര്‍ണര്‍ ആര്‍.എന്‍. രവി സംസാരിക്കാനും സാധ്യതയുണ്ട്.

ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് സംസ്ഥാനത്ത കനത്ത സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയ്ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Other News in this category



4malayalees Recommends