കേരളത്തിന്റെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളില്‍ അറിയാം ? കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നാളെ

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളില്‍ അറിയാം ? കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നാളെ
മികച്ച വിജയം സ്വന്തമാക്കി അധികാരത്തിലേക്കെത്താനൊരുങ്ങവേ കോണ്‍ഗ്രസില്‍ പ്രതിസന്ധിയായി മുഖ്യമന്ത്രി സ്ഥാനം.

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന .നാളെ വൈകുന്നേരത്തോടെ നിരീക്ഷകര്‍ നടപടികള്‍ പൂര്‍ത്തിയാക്കും മറ്റന്നാള്‍ രാഹുല്‍ഗാന്ധിക്കും, ഖര്‍ഗെക്കും റിപ്പോര്‍ട്ട് നല്‍കും തുടര്‍ചര്‍ച്ചകള്‍ക്കായി ദീപ ദാസ്മുന്‍ഷിയും ദില്ലിയിലെത്തും എം എല്‍എമാരുടെ ഭൂരിപക്ഷം ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ അവകാശപ്പെട്ട് കെസി വേണുഗോപാല്‍ രംഗത്ത് വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ നിരീക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചേക്കും കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തലസ്ഥാനത്തേക്ക് വന്നു തുടങ്ങി

മുഖ്യമന്ത്രി കാര്യത്തില്‍ കടുംപിടുത്തങ്ങള്‍ ഉണ്ടാവരുതെന്ന് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു അവസാനം വരെ രമ്യമായി തന്നെ മുന്നോട്ടുപോകണം കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കും ലീഗിനോട് അഭിപ്രായം ചോദിക്കുമ്പോള്‍ പറയും മന്ത്രിസഭയില്‍ ലീഗിന് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെ ലഭിക്കും ലീഗിന് എത്ര വകുപ്പുകള്‍ ലഭിക്കുമെന്ന് നോക്കിയ ശേഷമാണ് വനിതാ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പെരുമ്പാവൂര്‍ നഗരത്തില്‍ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു . പോര്‍ക്കളത്തിലെ പടനായകന് അഭിവാദ്യങ്ങള്‍. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാല്‍ അനുകൂല ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാന്‍ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആര്‍.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

നേരത്തെ തന്നെ വി ഡി സതീശന്‍ അനുകൂല ഫ്‌ലക്‌സുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends