മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വര്‍ഗീസ്

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വര്‍ഗീസ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ സുപ്രധാന നേതൃത്വം നല്‍കി. കണ്ണൂരിലേയും ആലപ്പുഴയിലേയും വിസ്മയങ്ങള്‍ക്ക് പങ്ക് വഹിച്ചു. കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നും ദീപ്തി മേരി വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'കോണ്‍ഗ്രസും യുഡിഎഫും ചരിത്രവിജയമാണ് നേടിയിരിക്കുന്നത്. എഐസിസി ഓരോരുത്തര്‍ക്കും ഓരോ റോള്‍ നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട റോളാണ് ദേശീയ തലത്തില്‍ കെ സി വേണുഗോപാല്‍ വഹിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശനും അദ്ദേഹത്തിന്റെ റോള്‍ ചെയ്യുന്നു. രമേശ് ചെന്നിത്തല പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്. മൂന്നുപേര്‍ക്കും പ്രധാനപ്പെട്ട റോള്‍ ഉണ്ട്', ദീപ്തി പ്രതികരിച്ചു.

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോയെന്നും കണ്ണൂരില്‍ പ്രധാനപ്പെട്ട രണ്ട് സീറ്റ് തിരിച്ചുപിടിച്ചതില്‍ കെ സി വേണുഗോപാലിന്റെ ഇടപെടലുണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് വിശദീകരിച്ചു. കോണ്‍ഗ്രസ് ഒറ്റയാള്‍ പട്ടാളം അല്ല. 'ഒരാള്‍' എന്ന രീതി കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

Other News in this category



4malayalees Recommends