സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, ഫ്‌ളക്‌സുകളുമല്ല മാനദണ്ഡം ; ചെന്നിത്തല

സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, ഫ്‌ളക്‌സുകളുമല്ല മാനദണ്ഡം ; ചെന്നിത്തല
സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല. എം.എല്‍.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാര്‍ന്ന വിജയം.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല ഹൈക്കമാന്‍ഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാന്‍ ഫ്‌ലക്‌സുകള്‍ അല്ല മാനദണ്ഡം. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. ഡല്‍ഹി സന്ദര്‍ശനം മഹാരാഷ്ട്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്. കേരള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദര്‍ശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends