ഫഹദ് സത്യസന്ധമായി ആണ് പെര്‍ഫോം ചെയ്തത്, പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് എന്റെ കുഴപ്പം ആകാം: മഹേഷ് നാരായണന്‍

ഫഹദ് സത്യസന്ധമായി ആണ് പെര്‍ഫോം ചെയ്തത്, പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് എന്റെ കുഴപ്പം ആകാം: മഹേഷ് നാരായണന്‍
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മഹേഷ് നാരായണന്‍ ഒരുക്കിയ സിനിമയില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് ചൊല്ലി നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍.

'ഫഹദിന്റേതായ പൂര്‍ണതയിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നത്. ആ കഥാപാത്രം ഒരു മോശം ബാല്യകാലം ഉള്ളയാളായിട്ടാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഫഹദ് ഒരു പ്രോപ്പര്‍ വില്ലന്‍ അല്ല. അയാള്‍ വില്ലനായി മാറാന്‍ ഒരു കാരണമുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ നമുക്കൊരു അളവുകോല്‍ വെക്കാന്‍ പറ്റില്ല. വളരെ സത്യസന്ധമായിട്ടാണ് ഫഹദ് പെര്‍ഫോം ചെയ്തിരിക്കുന്നത്. ആ പെര്‍ഫോമന്‍സില്‍ ആളുകള്‍ക്ക് കുഴപ്പം തോന്നുന്നു എങ്കില്‍ അത് എന്റെ കുഴപ്പം ആകാം;, മഹേഷ് നാരായണന്‍ പറഞ്ഞു.

Other News in this category



4malayalees Recommends