ഞാന്‍ പറഞ്ഞുകൊണ്ട് മാത്രമാണ് ഫഹദ് വിഗ് വച്ചത്, അവന് അത് ഇഷ്ടമല്ല ; വിനീത് കുമാര്‍

ഞാന്‍ പറഞ്ഞുകൊണ്ട് മാത്രമാണ് ഫഹദ് വിഗ് വച്ചത്, അവന് അത് ഇഷ്ടമല്ല ; വിനീത് കുമാര്‍
ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ ഒരുക്കിയ സിനിമയാണ് അയാള്‍ ഞാനല്ല. ഫഹദ് ഇരട്ട വേഷത്തില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പും പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഫഹദിന്റെ ലുക്കിന് പിന്നിലെ കഥ വിവരിക്കുകയാണ് വിനീത് കുമാര്‍.

'ഞാന്‍ പറഞ്ഞുകൊണ്ട് മാത്രമാണ് വിഗ് വച്ചതെന്ന് ഫഹദ് പറയും. അവനു ഒട്ടും ഇഷ്ടമല്ല അങ്ങനെ ചെയ്യുന്നത്. പക്ഷേ ആ കഥാപാത്രം അങ്ങനെ ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. കാരണം രണ്ട് ഗെറ്റപ്പുള്ള കഥാപാത്രം ആണത്. അയാള്‍ ഞാനല്ലയുടെ കഥ രഞ്ജിത്തേട്ടന്റെ ആണെങ്കിലും സ്‌ക്രിപ്റ്റ് ഞാന്‍ ആണ്. ശരിക്കും ആദ്യത്തെ സിനിമയായി ഞാന്‍ ഉദ്ദേശിച്ചത് ഈ സിനിമ ആയിരുന്നില്ല. നിരവധി കഥകള്‍ ആദ്യത്തെ സിനിമയ്ക്കായി എഴുതിയിരുന്നു. അതെല്ലാം രഞ്ജിത്തേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പോയിന്റില്‍ അയാള്‍ ഞാനല്ലയുടെ കഥ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറയുന്നതും ഞാന്‍ ഈ സിനിമ ചെയ്യുന്നതും', വിനീത് കുമാര്‍ പറഞ്ഞു.

ദിവ്യ പിള്ള, മൃദുല മുരളി, ശ്രീകുമാര്‍, സിജോയ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. രഞ്ജിത്ത് ആണ് സിനിമയ്ക്കായി കഥ ഒരുക്കിയത്.

Other News in this category



4malayalees Recommends