മുസ്ലിം ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാല്‍ ചാടിക്കളിക്കാന്‍ സതീശന്‍ തയ്യാറാണ്, ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷം ' വെള്ളാപ്പള്ളി നടേശന്‍

മുസ്ലിം ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാല്‍ ചാടിക്കളിക്കാന്‍ സതീശന്‍ തയ്യാറാണ്, ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷം ' വെള്ളാപ്പള്ളി നടേശന്‍
കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രതികരണവുമായി വെളളാപ്പളളി നടേശന്‍. മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കാനുളള ഉത്തരവാദിത്തം ഹൈക്കമാന്‍ഡിനാണെന്നും അത് അവര്‍ തന്നെ തീരുമാനിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. പരിഗണനയിലുളള മൂന്നുപേരും ഒരുപോലെ യോഗ്യരാണെന്നും ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷമുണ്ടാകുമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ എസ്എന്‍ഡിപിയ്ക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ലെന്നും ആര് വന്നാലും പോയാലും തനിക്കൊരു ചുക്കുമില്ലെന്നും വെളളാപ്പളളി പറഞ്ഞു.

'ആലപ്പുഴയില്‍ മിടുക്കരായ എത്ര പേരാണുളളത്. ആലപ്പുഴയില്‍ നിന്ന് മുഖ്യമന്ത്രി വന്നാല്‍ വളരെയധികം സന്തോഷം. ആലപ്പുഴയ്ക്ക് പരിഗണന നല്‍കിയാല്‍ നല്ലത്. കേരളത്തില്‍ ഇനി എന്ത് നടക്കും എന്ന് കണ്ടറിയണം. അവര്‍ ഒത്തുപറയുന്ന ഒരാളായിരിക്കണം ഇവിടെ മുഖ്യമന്ത്രി എന്നാണ് അവരുടെ നിലപാട്. മുസ്ലിം ലീഗ് ചാടിക്കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാല്‍ ചാടിക്കളിക്കാന്‍ സതീശന്‍ തയ്യാറാണ്. സതീശന്‍ എസ്എന്‍ഡിപിക്ക് വേണ്ടി ഒരു ചുക്കും ചെയ്യില്ല. ആര് വന്നാലും പോയാലും ഒരു ചുക്കുമില്ല. സതീശന്‍ ആയാല്‍ എന്റെ രോമത്തില്‍ തൊടുമോ? അവരുടെ കൊച്ച്, അവരുടെ കുളം, അതില്‍ ആര് വീണ് ചത്താലും എനിക്കൊരു കുഴപ്പവുമില്ല'- വെളളാപ്പളളി നടേശ് പറഞ്ഞു.

Other News in this category



4malayalees Recommends