കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, മൂന്ന് പേര്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി ശ്രമിക്കുന്നു; എം വി ഗോവിന്ദന്‍

കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, മൂന്ന് പേര്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി ശ്രമിക്കുന്നു; എം വി ഗോവിന്ദന്‍
കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മൂന്നുപേര്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി ശ്രമിക്കുന്നു. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവാകുക എന്നതില്‍ പി ബി യോഗത്തിലാണ് തീരുമാനമാവുക. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഐഎമ്മിനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ ഇടപെടാന്‍ സിപിഐക്ക് താല്‍പര്യമില്ല. ചില മാധ്യമങ്ങള്‍ ഈ വിഷത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു

Other News in this category



4malayalees Recommends