കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് ; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഇടത് അനുകൂല ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് ; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഇടത് അനുകൂല ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യും
വടകര ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്‌ഐടി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ആരാണ് സ്‌ക്രീന്‍ ഷോട്ട് നല്‍കിയതെന്നും വ്യാപകമായി പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് ആര് എന്നതിലും അന്വേഷണം നടത്തും. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നതും പരിഗണയിലാണ്.

വര്‍ഗീയ പ്രചാരണവും മതവിദ്വേഷ പ്രചാരണവും നടന്നു. സംഘടിത വര്‍ഗീയ പ്രചാരണം നടന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Other News in this category

4malayalees Recommends