വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന വിജയിന്റെ പഴയ ചിത്രവുമായി സെന്തില്‍ ബാലാജി, കരൂര്‍ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ ഓടിയില്ലേയെന്നും ചോദ്യം

വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന വിജയിന്റെ പഴയ ചിത്രവുമായി സെന്തില്‍ ബാലാജി, കരൂര്‍ ദുരന്തമുണ്ടായപ്പോള്‍ ഒന്നും മിണ്ടാതെ ഓടിയില്ലേയെന്നും ചോദ്യം
കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസിനെയും മുന്‍ ഡി എം കെ സര്‍ക്കാരിനെയും വിമര്‍ശിച്ച മുഖ്യമന്ത്രി സി ജോസഫ് വിജയിന് മറുപടിയുമായി ഡി എം കെ നേതാവും മുന്‍ മന്ത്രിയുമായ സെന്തില്‍ ബാലാജി രംഗത്ത്. കരൂരില്‍ ദുരന്തമുണ്ടായപ്പോള്‍ അവിടെ നിന്നും വിജയ് ഓടിയില്ലേ എന്നായിരുന്നു ബാലാജിയുടെ ചോദ്യം.

ദുരന്തത്തിന് പിന്നാലെ വിജയ് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുന്ന പഴയ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് ബാലാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇത്രയധികം ആളുകള്‍ മരിച്ചതായി അറിയിച്ചിട്ടും, ദുരന്തബാധിതരായ ജനങ്ങളെ കാണാന്‍ പോകാതെ പ്രത്യേക വിമാനം കയറി ഓടിയത് ആരാണെന്ന് കരൂരിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം കുറിച്ചു.

കരൂര്‍ ദുരന്തസമയത്ത് ജനങ്ങള്‍ക്കൊപ്പം നിന്നത് ആരാണെന്നും ഓടിപ്പോയത് ആരാണെന്നും ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കനിമൊഴി പ്രതികരിച്ചിരുന്നു.

Other News in this category



4malayalees Recommends