വളരെ ജെനുവിന്‍ ആയിട്ടുള്ള മനുഷ്യനായിരുന്നു, ആലോചിക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ്..'; ജിഷ്ണുവിനെ ഓര്‍മ്മിച്ച് ഭാവന

വളരെ ജെനുവിന്‍ ആയിട്ടുള്ള മനുഷ്യനായിരുന്നു, ആലോചിക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ്..'; ജിഷ്ണുവിനെ ഓര്‍മ്മിച്ച് ഭാവന
കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജിഷ്ണു രാഘവന്‍. ശേഷം 'വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്', നേരറിയാന്‍ സിബിഐ, ഫ്രീഡം, യുഗപുരുഷന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ ജിഷ്ണുവിന്റെ വിയോഗം അപ്രതീക്ഷിതവും മലയാള സിനിമയെ നൊമ്പരപ്പെടുത്തുന്ന ഒന്നുമായിരുന്നു.

ഇപ്പോഴിതാ ജിഷ്ണുവിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ ജിഷ്ണുവിനും സിദ്ധാര്‍ത്ഥിനുമൊപ്പം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഭാവന. വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരാളായിരുന്നു ജിഷ്ണുവെന്നും, ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞപ്പോള്‍ വളരെ ഷോക്കായിരുന്നുവെന്നും ഭാവന പറയുന്നു.

'ജിഷ്ണു ചേട്ടന്‍ ഭയങ്കര ഫണ്‍ ആയിരുന്നു. ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിന്‍ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു. വളരെ ആരോ?ഗ്യവാനായ, ആരോ?ഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരാളായിരുന്നു. പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തില്‍ അങ്ങനെയൊരു ടേണ്‍ വന്നപ്പോള്‍ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി. ഈ അടുത്തിടെ, എനിക്ക് തോന്നുന്നു ഒരു മൂന്ന് മാസം മുന്‍പ് ചരമവാര്‍ഷികം വന്നപ്പോള്‍ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതാലോചിക്കുമ്പോള്‍ ഒരു സങ്കടമാണ്.' ഭാവന പറയുന്നു.

Other News in this category



4malayalees Recommends