സൃഷ്ടിപരമായ കൃതികള്‍ അനുവാദമില്ലാതെ എ.ഐ. പരിശീലനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല ; ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

സൃഷ്ടിപരമായ കൃതികള്‍ അനുവാദമില്ലാതെ എ.ഐ. പരിശീലനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല ; ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
എഐയ്ക്ക് ഒട്ടേറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നിരവധി പേരുടെ ജോലി നഷ്ടമായത് ഉള്‍പ്പെടെ എഐ വരവോടെ ചര്‍ച്ചയായിട്ടുണ്ട്. ഒപ്പം പകര്‍പ്പവകാശ നിയമങ്ങള്‍ സംബന്ധിച്ചും ചില ആശങ്കകള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ സൃഷ്ടിപരമായ കൃതികള്‍ അനുവാദമില്ലാതെ എ.ഐ. പരിശീലനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിയമനിര്‍മാണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അറിയിച്ചു.

സൃഷ്ടിപരമായ മേഖലയ്ക്ക് കൂടുതല്‍ പിന്തുണയും സുരക്ഷയും ഉറപ്പാക്കാന്‍ ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയരേഖയും സര്‍ക്കാര്‍ പുറത്തിറക്കും. എ.ഐ. ഡാറ്റാ സെന്ററുകളെ പകര്‍പ്പവകാശ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുമോ എന്ന ആശങ്ക നിലനിന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

Other News in this category



4malayalees Recommends