ഇ-സ്‌കൂട്ടറും ഇലക്ട്രിക് സ്‌കേറ്റ്‌ബോഡും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഇ-സ്‌കൂട്ടറും ഇലക്ട്രിക് സ്‌കേറ്റ്‌ബോഡും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇ-സ്‌കൂട്ടറും ഇലക്ട്രിക് സ്‌കേറ്റ്‌ബോഡും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ക്വീന്‍സ്ലാന്‍ഡിലെ ഹര്‍വി ബേയില്‍ നടന്ന അപകടത്തിലാണ് 39-കാരന്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 30-കാരനായ ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഇ-മൊബിലിറ്റി വാഹനങ്ങള്‍ സംബന്ധിച്ച രാജ്യത്തെ ഏറ്റവും കര്‍ശനമായ നിയമങ്ങളില്‍ ചിലത് ക്വീന്‍സ്ലാന്‍ഡ് നടപ്പിലാക്കി രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ അപകടം സംഭവിച്ചത്. പുതിയ നിയമപ്രകാരം നിയമവിരുദ്ധ ഇ-മൊബിലിറ്റി ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും, റാന്‍ഡം ബ്രെത്ത് ടെസ്റ്റുകള്‍ നടത്താനും, അപകടകരമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസിന് അധികാരമുണ്ട്.

നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ക്വീന്‍സ്ലാന്‍ഡില്‍ 103 നിയമവിരുദ്ധ ഇ-മൊബിലിറ്റി ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും 420-ലധികം ട്രാഫിക് ലംഘന നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends