എ.ഐ. ഉപയോഗിച്ചുള്ള ഓഹരി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്

എ.ഐ. ഉപയോഗിച്ചുള്ള ഓഹരി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്
ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്മീഷന്‍ (ASIC), എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 'പമ്പ് ആന്‍ഡ് ഡംപ്' ഓഹരി തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. പ്രശസ്ത സാമ്പത്തിക വിദഗ്ധരുടെയും മാര്‍ക്കറ്റ് കമന്റേറ്റര്‍മാരുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റുകളും എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച പരസ്യങ്ങളും പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി.

ഇത്തരം പരസ്യങ്ങളിലൂടെ ആളുകളെ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് ചില പ്രത്യേക ഓഹരികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും പിന്നീട് തട്ടിപ്പിനിരയാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഇത്തരം നിക്ഷേപ തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends