സിഡ്‌നി ചൈല്‍ഡ്കെയര്‍ പീഡനക്കേസ്: ഇരകളെ തിരിച്ചറിയാന്‍ പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു

സിഡ്‌നി ചൈല്‍ഡ്കെയര്‍ പീഡനക്കേസ്: ഇരകളെ തിരിച്ചറിയാന്‍ പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു
സിഡ്‌നിയില്‍ നിരവധി കുട്ടികളെ ചൈല്‍ഡ്കെയര്‍ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരകളെ തിരിച്ചറിയുന്നതിനായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. കുട്ടികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടത്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മുഖം ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഏഴ് ചിത്രങ്ങള്‍ പോലീസ് പ്രസിദ്ധീകരിച്ചത്.


ചൈല്‍ഡ്കെയര്‍ ജീവനക്കാരനായ ഹാമിഷ് സ്റ്റെയ്റ്റ് 2009 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 130-ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ആകെ 329 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends