ട്രെക്കിങ്ങിനിടെ കൊലപാതകം ; സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ്

ട്രെക്കിങ്ങിനിടെ കൊലപാതകം ; സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടീസ്
വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധ വ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന എംഎസ് ബിജി ഗോയല്‍ ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിനാണ് നോട്ടീസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലര്‍ത്തല്‍ തുടങ്ങിയവ ആരോപിച്ചാണ് നടപടി.

എട്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞള്‍പ്പൊടി, എള്ള്, സൊയാബീന്‍ തുടങ്ങിയ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കൊലപാതക കേസിലെ അന്വേഷണവുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയ ഗോയലിന്റെ പിതാവ് പ്രവീണ്‍ ഗോയല്‍ രംഗത്തെത്തി. മകള്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണെന്നും പ്രവീണ്‍ പറഞ്ഞു.

Other News in this category



4malayalees Recommends