ലൈംഗീകമായി പീഡിപ്പിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു ; 12 വയസുകാരിയുടെ മൃതദേഹം വീട്ടിനുള്ളില്‍

ലൈംഗീകമായി പീഡിപ്പിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു ; 12 വയസുകാരിയുടെ മൃതദേഹം വീട്ടിനുള്ളില്‍
മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഗ്രാമത്തില്‍ പന്ത്രണ്ട് വയസുകാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യം നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കൊലപാതകം, ബലാത്സംഗം , അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി 14 പ്രത്യേക പൊലീസ് സംഘങ്ങളേയും ഒരു പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends