സിഗരറ്റിനും ബിയറിനും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം മെല്‍ബണ്‍ ; രണ്ടാം സ്ഥാനത്ത് സിഡ്‌നി

സിഗരറ്റിനും ബിയറിനും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം മെല്‍ബണ്‍ ; രണ്ടാം സ്ഥാനത്ത് സിഡ്‌നി

സിഗരറ്റും ബിയറും വാങ്ങാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന നഗരമായി മെല്‍ബണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡോയ്‌ച്ചെ ബാങ്ക് പ്രസിദ്ധീകരിച്ച 'മാപ്പിംഗ് ദ വേള്‍ഡ്സ് പ്രൈസസ് 2026' റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഇതേ പട്ടികയില്‍ സിഡ്‌നി രണ്ടാം സ്ഥാനത്തുമെത്തി.ആറ് ഭൂഖണ്ഡങ്ങളിലായി 69 നഗരങ്ങളിലെ ജീവിതച്ചെലവാണ് റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്തത്. ഓസ്ട്രേലിയയില്‍നിന്ന് മെല്‍ബണും സിഡ്‌നിയും മാത്രമാണ് പഠനത്തില്‍ ഉള്‍പ്പെട്ടത്. 2025-2026 കാലയളവിലെ വിലമാറ്റങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ വ്യത്യാസങ്ങളും റിപ്പോര്‍ട്ടില്‍ വിലയിരുത്തി.


ഓണ്‍ലൈനില്‍ ജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന ജീവിതച്ചെലവ്, വസ്തുവില, ജീവിതനിലവാരം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നംബിയോ ഡാറ്റാബേസിലെ വിവരങ്ങള്‍ പരിശോധിച്ചാണ് ഡോയ്‌ച്ചെ ബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വീട്ടുവാടക, വൈദ്യുതി-ജല ബില്ലുകള്‍, ഭവനവായ്പ, റസ്റ്റോറന്റ് ഭക്ഷണം, ജിം അംഗത്വം, പെട്രോള്‍, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, കാപ്പുചീനോ കാപ്പി എന്നിവ ഉള്‍പ്പെടെ വിവിധ ചെലവുകളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ ജീവിതച്ചെലവ് വിലയിരുത്തിയത്.

ഉയര്‍ന്ന നികുതിയും കര്‍ശനമായ പുകയില, മദ്യ നയങ്ങളും കാരണം മെല്‍ബണിലും സിഡ്‌നിയിലും സിഗരറ്റിന്റെയും ബിയറിന്റെയും വില ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. റിപ്പോര്‍ട്ട് ഓസ്ട്രേലിയയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ഊര്‍ജം പകരുന്നുണ്ട്.

Other News in this category



4malayalees Recommends